അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍

 അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി , കേന്ദ്ര സര്‍ക്കാര്‍ , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 19 ജനുവരി 2015 (14:02 IST)
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പേരില്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ജൈവവൈവിധ്യത്തെ ബാധിക്കില്ലെന്നും. പദ്ധതിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള വിഭാഗങ്ങളെ പ്രദേശത്ത് നിന്നും മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞേക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നിലവില്‍ വന്നാല്‍ ജൈവവൈവിധ്യത്തിന് ഭീഷണിയാകില്ല. നിലവില്‍ ഈ മേഖലയില്‍ മലമുഴക്കി വേഴാമ്പലിന് മാത്രമാണ് വംശനാശ ഭീഷണിയുള്ളത്. ഇവയെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇതോടെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാകുന്നത്.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പ്രദേശത്തെ നീരൊഴുക്കിന്റെ തോത് കേന്ദ്രത്തെ അറിയിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. നീരൊഴുക്കിന്റെ തോത് എത്രയെന്ന് പഠിച്ചശേഷം പദ്ധതിയ്ക്ക് അനുമതി നല്‍കാനാണ് നീക്കം. കൂടാതെ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നേരത്തെ അതിരപ്പിള്ളി പദ്ധതിയെ കൈയൊഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :