ഉത്തര്‍പ്രദേശില്‍ ഒന്‍പത് വയസുകാരിയെയും വീട്ടമ്മയെയും പീഡനത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് രണ്ട് പീഡനങ്ങളും നടന്നത്.
ഒന്‍പത് വയസുകാരിയെ ബരേവ ഗ്രാമത്തിലാണ് പീഡിപ്പിച്ചത്. പ്രതിയായ മുന്ന പ്രസാദിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുന്ന പ്രസാദ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
ബിദാര ജില്ലയിലാണ് രണ്ടാമത്തെ പീഡനം നടന്നത്. പ്രതിയായ മുന്നൈ ലാല്‍ 40കാരിയായ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മ ബാങ്കിലേക്ക് പോകുന്ന സമയത്താണ് പ്രതി മര്‍ദ്ദിച്ചവശയാക്കിയ ശേഷം പീഡനത്തിനിരയാക്കിയത്.