ഐസ്ക്രീമിന്റെ പേരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു

ചെന്നൈ| WEBDUNIA|
PRO
PRO
ഐസ്ക്രീമിനെ ചൊല്ലി ഭര്‍ത്താവുമായി പിണങ്ങിയ സ്ത്രീ‍ ചെയ്തു. ചെന്നൈ തിരുവികാ നഗറില്‍ നിന്നുള്ള ദേവി(38) ആണ് വീട്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

മക്കള്‍ക്ക് ഐസ്ക്രീം വാങ്ങി നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് പ്രകാ‍ശ്(40)‌ ദേവിയെ വഴക്കുപറഞ്ഞിരുന്നു. പ്രകാശ് ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയശേഷമായിരുന്നു വഴക്ക്. ഐസ്ക്രീം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രകാശ് ദേവിയെ ശകാരിച്ചത്. തുടര്‍ന്ന് ദേവി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം മരണത്തില്‍ ദൂരൂഹതയുണ്ടെന്നും പ്രകാശ് ഭാര്യയെ കൊലപ്പെടുത്തിയതാവാം എന്നും കാണിച്ച് ദേവിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :