ഐശ്വര്യ അമ്മയാകുന്നു!

മുംബൈ| WEBDUNIA|
PRO
PRO
ബച്ചന്‍ കുടുംബം കാത്തിരിക്കുകയാണ്, ഒരതിഥിയുടെ വരവിനായി! ഐശ്വരാ റായ്‌ ബച്ചന്‍ അമ്മയാകാന്‍ പോകുന്ന വിവരം ലോകത്തെ മുഴുവന്‍ അറിയിച്ചത് അവരുടെ ഭര്‍തൃപിതാവ്‌ അമിതാഭ്‌ ബച്ചനാണ്.

ചൊവ്വാഴ്ച രാത്രി ട്വിറ്ററിലൂടെയാണ് ബിഗ് ബി ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ‘’ഞാന്‍ ഒരു മുത്തച്ഛനാകാന്‍ പോകുകയാണ്... ഏറെ സന്തോഷം തോന്നുന്നു, ആവേശത്തോടെ കാത്തിരിക്കുകയാണ്”- ബച്ചന്റെ ട്വീറ്റ്.

37 കാരിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായിട്ട് നാല് വര്‍ഷത്തോളമായി. ഐശ്വര്യ ഗര്‍ഭിണിയാണെന്ന് മുമ്പ് പല തവണ വ്യാജവാര്‍ത്തകളുണ്ടായിരുന്നു.

ഐശ്വര്യയുടെ മീഡിയാ മാനേജര്‍ ചൊവ്വാഴ്ച ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :