രജനി സിംഗപ്പൂരില്‍ പോയത് ബച്ചന്‍ പറഞ്ഞിട്ട്

WEBDUNIA|
PRO
തമിഴ് സൂപ്പര്‍ താരം രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോയത് ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചന്റെ ഉപദേശപ്രകാരമാണെന്ന് റിപ്പോര്‍ട്ടുകള്‍.

ബച്ചനും രജനിയുമായി വളരെ അടുത്തബന്ധമാണ് പുലര്‍ത്തിവരുന്നത്. രജനി ആശുപത്രിയിലായപ്പോള്‍ മുതല്‍ ബച്ചന്‍ അദ്ദേഹത്തിന്റെ രോഗ വിവരത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രജനിക്ക് വൃക്ക സംബന്ധമായ രോഗം ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് പോകുവാന്‍ ബച്ചന്‍ നിര്‍ദ്ദേശിച്ചത്.

രജനിയെ അഡ്മിറ്റ് ചെയ്യുന്നതിനെ കുറിച്ച് ബച്ചന്‍ സിംഗപ്പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബച്ചനാണ് രജനിയെ സിംഗപ്പൂരിലേക്ക് അയച്ചത് എന്ന് തമിഴ് താരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സമ്മതിക്കുന്നു.

‘അന്ധ കാനൂന്‍’, ‘ഹം’ എന്നീ ചിത്രങ്ങളിലാണ് ബച്ചനും രജനിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സുഹൃത്തുക്കളായ താരങ്ങളെ രജനിയും ബച്ചന്റെ മരുമകള്‍ ഐശ്വര്യ റായിയും ഒരുമിച്ച് അഭിനയിച്ച ‘യന്തിരന്‍’ എന്ന ചിത്രമാണ് കൂടുതല്‍ അടുപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :