വാതുവയ്പ് സ്ഥാപനത്തിനും ശ്രീ പദ്ധതിയിട്ടിരുന്നു?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ശ്രീശാന്തിന്റെ എസ്‌ 36 സ്പോര്‍ട്സ്‌ ആന്റ്‌ എന്റര്‍ടെയ്മെന്റ്‌ എന്ന കമ്പനിയുടെ ലക്ഷ്യങ്ങളില്‍ വാതുവെയ്പും ഉണ്ടായിരുന്നു എന്ന് കണ്ടെത്തല്‍. ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനി രജിസ്ട്രേഷന്‍ സമയത്തു നല്‍കിയിട്ടുള്ള രേഖകളില്‍ ഇന്ത്യയ്ക്കകത്തും പുറത്തും വാതുവെയ്പു കേന്ദ്രങ്ങള്‍ തുടങ്ങുക, ജിംനേഷ്യം, ഹെല്‍ത്ത്‌ സെന്റര്‍ ആരംഭിക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യങ്ങളായി നല്‍കിയിരിക്കുന്നത്‍.

ജിജു ജനാര്‍ദനന്റെ നിര്‍ബന്ധം മൂലമാണ്‌ ശ്രീശാന്ത്‌ ഒത്തുകളിക്കാന്‍ ‌തയ്യാറായതെന്നും ഐ പി എല്ലില്‍ ഒത്തുകളിക്കണമെന്ന വാതുവെയ്പുകാരുടെ ആവശ്യം ശ്രീശാന്ത്‌ ആദ്യം നിരസിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

ഐപിഎല്‍ ഒത്തുകളിയില്‍ താന്‍ നിരപരാധിയാണെന്നും ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അത് തരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അഭിഭാഷക റെബേക്ക ജോണ്‍ മുഖേന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ശ്രീശാന്ത് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :