എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യോമയാന മന്ത്രി
ന്യുഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (10:37 IST)
PTI
നഷ്ടം വരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് വിവാദമായി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വര്‍ദ്ധിച്ചതോടെ വ്യോമയാന മന്ത്രി നിലപാട് തിരുത്തി രംഗത്തെത്തി.
എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല് ഇപ്പോള് നല്കുന്നതിനെക്കാള് അധിക സാമ്പത്തിക സഹായം എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തര സര്‍വ്വീസുകള്‍ വന്‍ നഷ്ടത്തിലോടുന്ന സാഹചര്യത്തില്‍ എയര്‍ഇന്ത്യയെ രക്ഷപ്പെടുത്താന്‍ സ്വാകര്യവത്ക്കരണം മാത്രമാണ് ഏക പോംവഴിയെന്ന അജിത്ത് സിംഗിന്റെ അഭിപ്രായപ്രകടനമാണ് വിവാദമായിരിക്കുന്നത്.
വരുന്ന പത്ത് വര്ഷത്തെ പ്രവര്ത്തനങ്ങള്ക്ക് 30,000 കോടി രൂപ കേന്ദ്ര ധനകാര്യ മന്ത്രാലയം എയര്‍ ഇന്ത്യക്ക് അനുവദിക്കാന്‍ തയ്യാറാണെന്നും അജിത് സിംഗ് പറഞ്ഞു.