എന്‍ഡിഎ വിട്ടാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണം: ബിജെപി

പാറ്റ്‌ന| WEBDUNIA|
PRO
PRO
ഐക്യജനതാദള്‍(ജെഡിയു) എന്‍ഡിഎ വിട്ടാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപി ബീഹാര്‍ ഘടകം. ജെഡിയു ബിജെപിയുടെ പിന്‍‌ന്തുണയോടുകൂടിയാണ് ബീഹാര്‍ ഭരിക്കുന്നത്. ബിജെപിയുമായുള്ള 17 വര്‍ഷത്തെ നീണ്ട ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം ഐക്യജനതാദള്‍ ഇന്ന് പ്രഖ്യാപിക്കും.

മുന്നണി വിട്ടാല്‍ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന നിലപാടിലാണ് ബിജെപി സംസ്ഥാനഘടകം. ബിജെപി പിന്‍‌ന്തുണ പിന്‍വലിച്ചാലും ജെഡിയുവിന് അധികം ഭീഷണിയുണ്ടാവില്ല. ബീഹാറിലെ 243 അംഗ നിയമസഭയില്‍ 118 സീറ്റുകളുള്ള ജെഡിയുവിന് ഭൂരിപക്ഷത്തിനായി 4 സീറ്റുകളെ ആവശ്യമുള്ളൂ. ആ സീറ്റുകളുടെ പിന്‍‌ന്തുണയ്ക്കായി ജെഡിയു സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചുണ്ട്.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് പ്രഖ്യാപിക്കണമെന്ന നിതീഷ്‌കുമാറിന്റെ ആവശ്യം ബിജെപി അംഗീകരിച്ചിരുന്നില്ല. ഇതുകാരണം ജെഡിയു അധ്യക്ഷന്‍ ശരദ്‌യാദവും മറ്റ് നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ ബിജെപിയില്‍ നിന്നും വിടാന്‍ തിരുമാനിക്കുകയായിരുന്നു. പാറ്റ്‌നയില്‍ ചേരുന്ന ജെഡിയു എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തില്‍ മുന്നണി വിടാനുള്ള തീരുമാനം നിതീഷ് കുമാര്‍ പ്രഖ്യാപിക്കും

ഇന്നലെ നടന്ന ബിജെപി-ജെഡിയു ചര്‍ച്ചകളില്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നില്ല. ജെഡിയുവിന്റെ തീരുമാനത്തിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ബിജെപി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :