എന്‍ഡിഎ എംപിമാര്‍ രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യ - പാക് സംയുക്ത പ്രസ്താവനയിലുള്ള തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ എന്‍ ഡി എ എംപിമാര്‍ ഇന്ന് രാഷ്ട്രപതിയെ കണ്ടു. നേരത്തെയുണ്ടാക്കിയ സമവായത്തിന് വിരുദ്ധമാണ് ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവനയെന്ന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷം ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ ഈജിപ്തില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന മുന്‍ നിലപാടില്‍ നിന്നുള്ള വ്യതി ചലനമാണെന്ന് അദ്വാനി ആരോപിച്ചു. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ തന്നെ പാകിസ്ഥാനുമായി ചര്‍ച്ചയാവാം എന്ന നിലപാടാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കുക വഴി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന ധാരണയാണ് പാര്‍ലമെന്‍റിനകത്തും പുറത്തും രൂപപ്പെട്ടത്. 170 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പാക് ഭീകരര്‍ക്കുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിലായിരുന്നു ഇത്.

സംയുക്ത പ്രസ്താവനയില്‍ ബലൂചിസ്ഥാനെ ഉള്‍പ്പെടുത്തിയതിലൂടെ ആ പ്രദേശത്ത് ഇന്ത്യ അനാവശ്യമായി കൈകടത്തുന്നു എന്ന ആരോപണത്തിന് ശക്തി പകരുകയാണ് ചെയ്തതെന്നും അദ്വാനി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :