ന്യൂഡല്‍ഹി|
Joys Joy|
Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (11:47 IST)
സ്വകാര്യലാബുകളില്‍ എച്ച് 1 എന്‍ 1 രോഗനിര്‍ണയത്തിനുള്ള ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ഒരു സാമ്പിള്‍ പരിശോധിക്കാന്‍ 4,500 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്.
ഡല്‍ഹിയില്‍ 13 സര്‍ക്കാര്‍ ലാബുകളില്‍ രോഗനിര്‍ണയത്തിനായി സാമ്പിളുകള്‍ പരിശോധിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ സ്വകാര്യലാബുകളില്‍ വന്‍തുക ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എച്ച് 1 എന്‍ 1 പരിശോധനയ്ക്കുള്ള ഫീസ് നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്.
ബുധനാഴ്ച മാത്രം ഡല്‍ഹിയില്‍ 102 എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ സീസണില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1781 ആയി.