ആം ആദ്‌മിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി| Joys Joy| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (10:28 IST)
ഡല്‍ഹിയില്‍ മൃഗീയഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ആം ആദ്‌മി സര്‍ക്കാരിനെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാരമ്പര്യേതര ഊര്‍ജ്ജ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ആം ആദ്മി പാര്‍ട്ടിയെ പരോക്ഷമായി പരിഹസിച്ചത്.

തെരഞ്ഞെടുപ്പിന്​ മുമ്പു ചില പാര്‍ട്ടികള്‍ സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് വോട്ടര്‍മാരോട് പറയാറുണ്ട്. എന്നാല്‍, അത്തരം വാഗ്ദാനം നടപ്പാകാത്തതാണ്. ദില്ലിക്കാര്‍ക്ക്‌ വൈദ്യുതി എത്തുന്നത്​പുറമേ നിന്നാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്ക്‌ കുറക്കുമെന്നത് ആയിരുന്നു ആം ആദ്‌മി പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളില്‍ ഒന്ന്.

തെരഞ്ഞെടുപ്പ് വേളയില്‍ ഇക്കാര്യം പ്രചാരണായുധമാക്കുമ്പോള്‍ ജനങ്ങള്‍ ആലോചിക്കണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്തു പറയാനില്ലെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്നും ആം ആദ്​മി നേതാവ്​അശുതോഷ്​ പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :