എഐസിസി പുന:സംഘടന ഉടന്‍; യൂത്ത് കോണ്‍ഗ്രസില്‍നിന്ന് രാഹുല്‍ ഒഴിയും
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
കോണ്‍ഗ്രസ് എഐസിസി പുനസംഘടന ഉടന്‍ നടക്കും. യൂത്ത് കോണ്‍ഗ്രസ് ചുമതലയില്‍നിന്നും രാഹുല്‍ ഗാന്ധി ഒഴിഞ്ഞേക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടനയക്ക് ശേഷമായിരിക്കും എഐസിസി പുനസംഘടന. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ മുഖം മിനുക്കല്‍ പരിപാടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
നിലവിലുള്ള ഭാരവാഹി ഘടനയിലും മാറ്റമുണ്ടാവും. കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. വിഡി സതീശനും, എം മുരളി, എന്‍ ബല്‍റാമുമാണ് സാധ്യതാപട്ടികയിലുള്ളത്.
യൂത്ത് കോണ്‍ഗ്രസിന്‍റെ ചുമതലയില്‍നിന്നും രാഹുല്‍ ഗാന്ധി ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. പകരം യൂത്ത് കോണ്‍ഗ്രസിന്‍റെ മേല്‍നോട്ട ചുമതല മാത്രമായിരിക്കും രാഹുലിന്. കേരളത്തില്‍നിന്നുള്ള ഷാനിമോള്‍ ഉസ്മാന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്താനും സാധ്യതയുണ്ട്.