എം പി ഫണ്ട് 5 കോടി രൂപയാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി| WEBDUNIA|
എം പിമാരുടെ പ്രാദേശിക വികസന നിധി രണ്ടു കോടിയില്‍ നിന്ന് അഞ്ചു കോടി രൂപയാക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.

ഇതോടെ, അഞ്ചുവര്‍ഷം കാലാവധിയുള്ള എം പിമാര്‍ക്ക് 25 കോടി രൂപയുടെയും ആറു വര്‍ഷം കാലാവധിയുള്ള രാജ്യസഭാംഗങ്ങള്‍ക്ക് 30 കോടി രൂപയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാവും. ഇതു മൂലം ഒരു വര്‍ഷം 2370 കോടി രൂപയാണ് അധികച്ചെലവ്.

പ്രസന്ന ആചാര്യ അദ്ധ്യക്ഷനായ ലോക്സഭാ സമിതി എം പിമാരുടെ പ്രാദേശിക വികസന നിധി 10 കോടി രൂപയാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും അഞ്ചു കോടി രൂപയാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

എം പിയുടെ സ്വന്തം മണ്ഡലത്തിലും, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തിന് പുറത്തും അനുവദനീയമായ ഏതു പദ്ധതിക്കും 10 ലക്ഷം രൂപ വരെ നല്‍കാന്‍ എം പിക്ക് അനുവാദമുണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :