ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തന ഹെലികോപ്ടര്‍ തകര്‍ന്നു: 8 പേര്‍ മരിച്ചു
ഡെറാഡൂണ്‍|
WEBDUNIA|
PTI
PTI
പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്ടര്‍ തകര്‍ന്നു എട്ട് പേര്‍ മരിച്ചു. വ്യോമസേനയുടെ എം ഐ പതിനേഴ് ഹെലികോപ്ടറാണ് തകര്‍ന്നത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന അഞ്ച് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചുവെന്നാണ് അറിയുന്നത്.
ഗൗരികുണ്ഡില്‍ വെച്ചാണ് വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നത്. കേദാര്‍നാഥില്‍ നിന്ന് തിരിച്ചുവന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയുടെ ഉള്‍പ്പടെ 61 ഹെലികോപ്ടറാണ് ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോഴും 8000 പേര്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ പലരുടെയും ആരോഗ്യ നില മോശമായി. ബദരീനാഥില്‍ മാത്രം 5000 ല്‍ അധികം ആളുകളാണ് രക്ഷാപ്രവര്‍ത്തകരുടെ സഹായം കാത്തിരിക്കുന്നത്. മഴ കനത്തതോടെ വീണ്ടും മണ്ണിടിഞ്ഞു.
കേദര്‍നാഥില്‍ നിന്നും 127 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതോടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ ഔദ്യോഗിക എണ്ണം 807 ആയി ഉയര്‍ന്നു. കനത്ത മഴയും മൂടല്‍മഞ്ഞും ഉത്തരാഖണ്ഡില്‍ തുടരുകയാണ്. അനൗദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 5000 കവിയും.