ഇസ്താംബുളില്‍ നിന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഫേസ്‌ബുക്ക് ലൈക്ക് വില കൊടുത്തു വാങ്ങി?
ജയ്പൂര്‍|
WEBDUNIA|
PRO
സോഷ്യല്‍ മീഡിയകളില്‍ വിവാദവും അതോടൊപ്പം സ്വാധീനവും ഉണ്ടാക്കിയവരാണ് ശശിതരൂരും നരേന്ദ്ര മോഡിയും. എന്നാല്‍ ഇവരോടൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും ഫേസ്ബുക്കിലൂടെ വിവാദനായകനായിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ രണ്ടുലക്ഷത്തിലെത്തിയിരിക്കുകയാണ് ഗലോട്ടിന്റെ ഫേസ്‌ബുക്ക് ലൈക്കുകള്‍.
ഇസ്താബുളില്‍ നിന്നാണ് ഈ ലൈക്കുകളില്‍ ഭൂരിഭാഗവുമെന്നതാണ് പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് ഫാന്‍സിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ലൈക്കുകള്‍ പൈസകൊടുത്തുവാങ്ങിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്നത്.
മേയ് മാസത്തില്‍ഒന്നരലക്ഷം ഉണ്ടായിരുന്ന ലൈക്ക് ഒരു മാസത്തിനുള്ളില്‍ 50,000ത്തോളമെത്തി. എന്നാല്‍ ഇതുവരെ ലഭിച്ചതെല്ലാം രാജസ്ഥാനില്‍ നിന്നായിരുന്നെങ്കില്‍ അടുത്ത അമ്പതിനായിരത്തില്‍ ഭൂരിപക്ഷവും ലഭിച്ചിരിക്കുന്നത് തുര്‍ക്കി തലസ്ഥാനമായ ഇസ്താബൂളില്‍ നിന്നാണ്.
ഇസ്താബൂളില്‍ ഇത്രമാത്രം രാജസ്ഥാന്‍കാരുണ്ടോ എന്നാണ് പ്രതിപക്ഷത്തു നിന്നുള്ള ചോദ്യം, തുര്‍ക്കിയിലെ മുഖ്യമന്ത്രിയാണോ ഗലോട്ട് എ ഗലോട്ടിന്റെ ഫേസ്ബുക്ക് നടത്തുന്ന ഐടി കമ്പനി ഇസ്താബൂളില്‍ നിന്നും വാങ്ങിയതായിരിക്കാം ഈ ലൈക്കുകള്‍ എന്നാണ് ചില ഐടി വിദഗ്ദര്‍ വിശദീകരിക്കുന്നത്.