കടല്‍ക്കൊല: വിചാരണ കൊല്ലത്ത് ആക്കണമെന്ന ആവശ്യം ശക്തം

കൊല്ലം| WEBDUNIA|
PRO
PRO
കടല്‍ക്കൊലക്കേസിന്റെ കൊല്ലത്ത് ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ കൊല്ലം അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (യു ടി യു സി) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.കേരളത്തിലുള്ള സാക്ഷികള്‍ക്ക് അടിക്കടി ഡല്‍ഹിക്ക് പോകേണ്ടിവരുന്നത് അധികസാമ്പത്തികബാധ്യതയും ബുദ്ധിമുട്ടുമുള്ള കാര്യമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

കടല്‍ക്കൊല കേസ് സംബന്ധിച്ച് ഇതുവരെയുള്ള നടപടി ക്രമങ്ങളെല്ലാം നടന്നുവന്നത് കൊല്ലം സെഷന്‍സ് കോടതിയിലായിരുന്നു. കേസിന്‍റെ വിചാരണ നടപടികള്‍ക്കായി കൊല്ലത്ത് പ്രത്യേക കോടതി കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ടാണ് നാവികരുടെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയത്.

രണ്ട് മത്സ്യത്തൊഴിലാളികളാണ് കൊല്ലം നീണ്ടകരയില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്. ഇവരുടെ ബന്ധുക്കളും സക്ഷികളും എല്ലാം കൊല്ലത്താണ് ഉള്ളത്. വിചാരണ ഡല്‍ഹിയില്‍ നടക്കുന്നതോടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും നിരന്തരം ഡല്‍ഹി യാത്ര ആവശ്യമായി വരും. ഇത് സാമ്പത്തികമായും മറ്റും ഇവര്‍ക്ക് കനത്ത ബാധ്യത വരുത്തിവയ്ക്കും.

ഡല്‍ഹി കോടതിയിലാണ് നാവികരുടെ വിചാരണ തീരുമാനിച്ചിരിക്കുന്നത് എന്ന കാര്യം ഏപ്രില്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഇത് കോടതിയുടെ തീരുമാനമാണെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നുമാണ് കോണ്‍ഗ്രസിന്‍റെ ഉന്നത് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :