ഇംഫാല്‍|
WEBDUNIA|
Last Modified വ്യാഴം, 17 ഏപ്രില്‍ 2014 (18:33 IST)
PRO
PRO
ഇറോം ശര്‍മ്മിളയ്ക്ക് വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. ജയില്‍വാസം അനുഭവിക്കുന്നവര്‍ക്ക് വോട്ടവകാശമില്ലെന്ന നിയമം എടുത്തുകാട്ടിയാണ് ഇവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടവകാശം നിഷേധിച്ചത്.
അഫ്‌സ്പാ നിയമത്തിനെതിരെ 14 വര്‍ഷമായി സമരം ചെയ്യുന്ന ഇറോം ശര്‍മ്മിള തന്നെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ കൊടുത്തിരുന്നു. തനിക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടമായെന്നും ഇനി ഒരിക്കലും വോട്ട് ചെയ്യില്ലെന്നും കരുതിയിരുന്നതാണ് എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവ് കാഴ്ച്ചപ്പാടിനെ മാറ്റിമറിച്ചെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടന്നും ഇറോം ശര്‍മ്മിള കൂട്ടിചേര്‍ത്തിരുന്നു.
മണിപ്പൂരിലെ അഫ്‌സ്പാ നിയമത്തിനെതിരെ പോരാട്ടം നയിക്കുന്ന ഇവരുടെ ആരോഗ്യ സ്ഥിതി വഷളായതിനാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സബ് ജയിലിലെ പ്രത്യേക വാര്‍ഡില്‍ താമസിപ്പിച്ചിരിക്കുകയാണ്.