പെട്രോള്‍ പമ്പില്‍ നിന്ന് പച്ചവെള്ളം കലര്‍ന്ന പെട്രോള്‍ ലഭിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുള്ള ഒരു പമ്പിനെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
തൃശൂര്‍ സ്വദേശിയാണ് ഈ പമ്പില്‍ നിന്ന് 15 ലിറ്റര്‍ പെട്രോള്‍ അടിച്ചത്. തുടര്‍ന്ന് വാഹനം നീങ്ങാതായപ്പോള്‍ സാങ്കേതിക തകരാര്‍ ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ടെക്‌നീഷ്യന്‍ പരിശോധിച്ചപ്പോള്‍ തകരാര്‍ ഒന്നും കണ്ടെത്താന്‍ ആയില്ല. ഒടുവില്‍ പെട്രോള്‍ ടാങ്ക് തുറന്ന് നോക്കിയപ്പോഴാണ് പച്ചവെള്ളം കലര്‍ന്ന പെട്രോള്‍ ആണ് അതിലുള്ളതെന്ന് വ്യക്തമായത്.
കനത്ത മഴയില്‍ പെട്രോള്‍ പമ്പിലെ ടാങ്കില്‍ വെള്ളം കയറിയതാണെന്ന് പമ്പ് അധികൃതര്‍ അറിയിച്ചു. വാഹനം സര്‍വീസ് ചെയ്യത് നല്‍കാമെന്ന് പമ്പ് അധികൃതര്‍ ഉറപ്പ് നല്‍കി.