ഇന്ധന ഉപഭോഗം കുറക്കുന്നതിന്‍െറ ഭാഗമായി വീരപ്പമൊയ്‌ലി പൊതുവാഹനം ഉപയോഗിക്കുന്നു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഇന്ധന ഉപഭോഗം കുറക്കുന്നതിന്‍െറ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസം കേന്ദ്ര എണ്ണമന്ത്രി എം വീരപ്പമൊയ്‌ലി പൊതുവാഹനം ഉപയോഗിക്കുന്നു. ഒക്ടോബര്‍ ഒമ്പത് മുതല്‍ എല്ലാ ബുധനാഴ്ചകളിലുമാണ് മൊയ്‌ലി പൊതുവാഹനത്തില്‍ യാത്ര ചെയ്യുക. തന്നോടൊപ്പം മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും പൊതുവാഹനം ഉപയോഗിക്കുമെന്ന് മൊയ്‌ലി പറഞ്ഞു.
ഇന്ധന ഉപഭോഗം കുറക്കുക എന്ന സന്ദേശം ജനങ്ങളിലത്തെിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ കേന്ദ്രമന്ത്രി ലക്ഷ്യമിടുന്നത്. ഇന്ധന ഉപഭോഗം കുറക്കുന്നതിലൂടെ 5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിക്കുമെന്ന് ഇന്ധന ഇറക്കുമതി ബില്ലില്‍ വീരപ്പമൊയ്‌ലി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, സെപ്തംബര്‍ അവസാനത്തോടെ പെട്രോള്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് മൊയ്‌ലി അറിയിച്ചു.