ഇന്ദിരാഗാന്ധിയുടെ വസതിയില്‍ അമേരിക്കന്‍ ‘തുരപ്പന്‍’ ഉണ്ടായിരുന്നു: വിക്കിലീക്സ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ അറിയാന്‍ യുഎസ് നന്നേ ബുദ്ധിമുട്ടിയിരുന്നു എന്ന് വിക്കിലീക്‌സ് രേഖകള്‍. പക്ഷേ 1975 മുതല്‍ 1977 വരെ ഇന്ദിരാഗാന്ധിയുടെ വസതിയില്‍ അവര്‍ക്ക് നല്ലൊരു ചാരന്‍ ഉണ്ടായിരുന്നുവെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയിലെ യുഎസ് എംബസി അയച്ച രേഖകളിലെല്ലാം ഇന്ദിരയുടെ വസതിയുമായി അടുത്ത ബന്ധമുള്ള ഈ ചാരനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 1976 മധ്യത്തില്‍ അയച്ച കേബിളുകളില്‍ എല്ലാം 1977ല്‍ ഇന്ദിര തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്ന സൂചനകള്‍ ഉണ്ട്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഈ ചാരനില്‍ നിന്ന് എത്രത്തോളം സഹായങ്ങള്‍ ലഭിച്ചു എന്ന് വ്യക്തമല്ല.
1975 ജൂണ്‍ 26ന്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം അമേരിക്കന്‍ എംബസി അയച്ച കേബിളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നില്‍ സഞ്ജയ് ഗാന്ധിയും ഇന്ദിരയുടെ സെക്രട്ടറി ആര്‍ കെ ധവാനുമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യ നടത്തിയ ആണവ പരീക്ഷണങ്ങള്‍ അമേരിക്ക ഞെട്ടലോടെയാണ് അറിഞ്ഞതെന്നും രേഖകളിലുണ്ട്.