ഇന്ത്യയ്ക്ക് ആദ്യമായി മൂന്നാംലിംഗത്തില്‍പ്പെട്ട പ്രിന്‍സിപ്പള്‍

കൊല്‍ക്കത്ത| JOYS JOY| Last Modified ബുധന്‍, 27 മെയ് 2015 (11:26 IST)
മൂന്നാം ലിംഗക്കാര്‍ക്ക് അഥവ ഭിന്നലിംഗക്കാര്‍ക്ക് മുമ്പില്‍ ചരിത്രം വഴി മാറുന്നു. ഇത് ആദ്യമായി മൂന്നാം ലിംഗവിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഇന്ത്യയില്‍ കോളജ് പ്രിന്‍സിപ്പള്‍ ആകും. ചിലപ്പോള്‍ ലോകത്തില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും. മാനബി ബന്ദോപാധ്യയ് ആണ് ചരിത്രം കുറിക്കാന്‍ തയ്യാറായിരിക്കുന്നത്. ജൂണ്‍ ഒമ്പതിന് വെസ്റ്റ് ബംഗാളിലെ ക്രിഷ്‌നഗര്‍ വനിത കോളജിന്റെ പ്രിന്‍സിപ്പള്‍ ആയി ചുമതലയേല്‍ക്കുന്നതോടെ രാജ്യത്തെ മൂന്നാംലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അതൊരു വലിയ അംഗീകാരമായിരിക്കും.

നിലവില്‍ വിവേകാനന്ദ സതോബര്‍ഷികി മഹാവിദ്യാലയയില്‍ ബംഗാളിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ് മാനബി. കോളജ് സര്‍വ്വീസ് കമ്മീഷന്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടതെന്നും ഈ തീരുമാനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

കോളജ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിന് ഒരു ശക്തമായ വ്യക്തിത്വത്തെ ആവശ്യമായിരുന്നെന്നും അതാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്നും കോളജ് ഗവേണിംഗ് ബോഡിയുടെ ചെയര്‍മാനും ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ മന്ത്രിയുമായ ഉജ്ജല്‍ ബിസ്വാസ് പറഞ്ഞു.

തീരുമാനത്തെ കല്യാണി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ റത്തന്‍ ലാല്‍ ഹംഗ്‌ലൂ പറഞ്ഞു. കല്യാണി സര്‍വ്വകലാശാലയ്ക്ക് കീഴിലാണ് കൃഷ് നഗര്‍ വനിത കോളജ്.


(ചിത്രത്തിന് കടപ്പാട് - വിക്കിപീഡിയ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :