ഇന്ത്യയുടെ പോളിയോ നിര്‍മാര്‍ജനം പ്രയ്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (14:02 IST)
PRO
പോളിയോ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഇന്ത്യയുടെ പ്രയത്നങ്ങളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ്‌ ചാനാണ് പ്രശംസിച്ചത്.

കഴിഞ്ഞ 30 മാസത്തിനുള്ളില്‍ ഒരു പോളിയോ കേസ്‌ പോലും ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ലെന്ന്‌ തെക്കു കിഴക്ക്‌ ഏഷ്യ മേഖലയിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ മാര്‍ഗരറ്റ്‌ ചാന്‍ പറഞ്ഞു. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ രക്ഷാ രംഗത്ത്‌ സ്വീകരിക്കുന്ന നടപടികളെ മാര്‍ഗരറ്റ്‌ പുകഴ്ത്തി.

ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന്റെ പ്രവര്‍ത്തന മികവിനെയും പ്രശംസിച്ചു. രാഷട്രപതി പ്രണബ്‌ മുഖര്‍ജിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :