ഇന്ത്യയുടെ അഗ്നി 5 മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയം

ഭുവനേശ്വര്‍| WEBDUNIA|
PTI
PTI
ഇന്ത്യയുടെ മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയിച്ചു. ഒറീസയിലെ വീലര്‍ ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ 8.43നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്. ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5.

ഇത് രണ്ടാം തവണയാണ് അഗ്നി മിസൈല്‍ പരീക്ഷിക്കുന്നത്. അഗ്നി 5 ഇന്ത്യയുടെ ഏറ്റവും പ്രഹര ശേഷിയുള്ള മിസൈലാണ്. 5000 കിലോമീറ്ററാണ് ദൂരപരിധിയുള്ള മിസൈലിന് 50 ടണ്‍ ഭാരവും പതിനേഴ് മീറ്റര്‍ നീളവും ഉണ്ട്.

ഇന്ത്യ ആദ്യമായി അഗ്നി 5 മിസൈല്‍ പരീക്ഷിച്ചത് 2012 ഏപ്രില്‍ 19നാണ്. ഇനി 4 പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി നടത്തും. 2015ഓടെ ആറു പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി പൂര്‍ണ്ണ സജ്ജമായി കഴിയുന്ന അഗ്‌നി 5 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും.

ഒരു ടണ്ണിലേറെ അണുവായുധം പേറാന്‍ ശേഷിയുള്ള മിസൈലിന്റെ ആദ്യ വിക്ഷേപണം വിജയമായതോടെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഭൂഖണ്ഡാന്തര മിസൈല്‍ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :