ഇന്ത്യയില്‍ നിക്ഷേപിക്കൂ; നിര്‍മ്മിക്കൂ - കമ്പനി മേധാവികളോട് മോഡിയുടെ അഭ്യര്‍ത്ഥന

ഹാനോവര്‍| JOYS JOY| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (11:26 IST)
വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ നിക്ഷേപിക്കാനും നിര്‍മ്മിക്കാനും കമ്പനികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ഹാനോവര്‍ മേളയില്‍ പങ്കെടുക്കാനെത്തിയ നാനൂറോളം കമ്പനി മേധാവികളോടാണ് പ്രധാനമന്ത്രി മോഡി ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

‘മേക്ക് ഇന്‍ ഇന്ത്യ’യില്‍ പങ്കാളികളാകാന്‍ കമ്പനികളോട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി ഇത് വെറുമൊരു മുദ്രാവാക്യമല്ലെന്നും വ്യക്തമാക്കി. ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനം കൊള്ളൂവെന്ന് പറഞ്ഞ മോഡി ഇന്ത്യയില്‍ വ്യാപാരം ചെയ്യാനെത്തുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും പ്രഖ്യാപിച്ചു.

ഹാനോവറില്‍ ജര്‍മനിയിലെ വ്യവസായ കമ്പനികളുടെ സി ഇ ഒമാരുമായി മോഡി കൂടിക്കാഴ്ച നടത്തി. വാണിജ്യമന്ത്രി നിര്‍മല സീതാരാമനും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്, ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായും മോഡി കൂടിക്കാഴ്ച നടത്തി.
മൂന്നു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടാണ് മോഡി ജര്‍മനിയിലെത്തിയത്.

ഹാനോവറില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ മോദി അനാച്ഛാദനം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :