ബംഗളൂരു|
jibin|
Last Modified ശനി, 4 ഏപ്രില്‍ 2015 (17:39 IST)
പുകയില ഉല്‍പ്പന്നങ്ങളിലെ ആരോഗ്യ മുന്നറിയിപ്പിന്റെ വലുപ്പം 65 ശതമാനം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശിച്ചു. അതേസമയം ഇന്ത്യന്‍ ജനതയുടെ മിശിഹയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി വാര്‍ത്താക്കുറിപ്പിറക്കി. ഒരുവര്‍ഷംകൊണ്ട് ഇന്ത്യ, ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയായി വളരും. 10 വര്‍ഷം കോണ്‍ഗ്രസ് ചെയ്യാതിരുന്നതാണ് 10 മാസം കൊണ്ട് മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ബിജെപിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പുകയില ഉപയോഗിച്ചാല്‍ കാന്‍സര്‍ വരില്ലെന്നായിരുന്നു വന്‍കിട ബീഡി കമ്പനി ഉടമയും പുകയില വില്‍പ്പന നിയന്ത്രണത്തിനുള്ള നിയമം നിര്‍ദേശിക്കുന്ന പാര്‍ലിമെന്ററി പാനലിലെ അംഗവുമായ ബിജെപി എംപി ശ്യാംചരണ്‍ ഗുപ്തയുടെ വാദം. പാനല്‍ ചെയര്‍മാന്‍ ദിലീപ് ഗാന്ധിയും പുകയില ഉപയോഗത്തെ പിന്തുണച്ചിരുന്നു. ഇത് ബിസിനസ് താല്‍പര്യം സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷവും പുകയില ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും ആരോപിച്ചിരുന്നു.
തന്റെ നേതൃത്വത്തിലുള്ള സർക്കാർ സിഗററ്റ് ലോബിയുടെ വരുതിക്ക് നിൽക്കുന്നു എന്ന വിമർശനം ഒഴിവാക്കാൻ കൂടിയാണ് പുകയില ഉല്‍പ്പന്നങ്ങളിലെ ആരോഗ്യ മുന്നറിയിപ്പിന്റെ വലുപ്പം കൂട്ടാന്‍ മോഡി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.