അമൃത്‌സര്‍|
AISWARYA|
Last Updated:
വെള്ളി, 7 ജൂലൈ 2017 (13:37 IST)
ഇന്ത്യ-ചൈന പ്രശനം നിലനില്‍ക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാകയെ മറികടന്ന് ഉയരത്തില്‍ പുതിയ പാക് പതാക. ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയ്ക്ക് മേലേ 400 അടി ഉയരത്തിലാണ് പാക്കിസ്ഥാനറ്റെ പുതിയ
പതാക ഉയര്‍ത്താന്‍ നീക്കം നടത്തുന്നത്.
ഇന്ത്യയുടെ 350 അടി ഉയരമുള്ള
ത്രിവര്‍ണ്ണ പതാക പാക്ക് അഭിമാനത്തിന് ആഘാതമേല്‍പ്പിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. ഇത് അതിര്‍ത്തി സുരക്ഷാ സൈന്യത്തിലെ മുന്‍ ഡെപ്യൂട്ടി ജനറല്‍ മേധാവിയും വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പഞ്ചാബിലെ അട്ടാരിയില്‍ 350 അടി ഉയരത്തില്‍ ത്രിവര്‍ണ്ണ പതാക
ഇന്ത്യ സ്ഥാപിച്ചത്. എന്നാല്‍ സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാറ്റില്‍ പതാക കീറിപ്പോകുകയും, ഒരു തവണ വാഗാ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും പരേഡിനിടയില്‍ ഇന്ത്യന്‍ പതാക താഴെ വീഴുകയും ചെയ്തിരുന്നു