സജിത്ത്|
Last Modified വെള്ളി, 7 ജൂലൈ 2017 (09:36 IST)
ചെറു കാറുകളാണ് എക്കാലത്തും മാരുതി സുസുക്കിയുടെ ശക്തി. പ്രീമിയം വിപണിയിലും അവര്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കിസാഷിയും ഗ്രാന്റ് വിറ്റാരയുമെല്ലാം ഭാഗ്യ പരീക്ഷണത്തിനായി പുറത്തിറക്കി നോക്കിയില്ലെങ്കിലും വിപണിയിലേക്ക് കടന്നു കയറാൻ ഇവർക്കാർക്കും കഴിഞ്ഞില്ലെന്നതാണ് വസ്തുത. എന്നാല്‍ 2015ൽ സ്ഥാപിച്ച
നെക്സ എന്ന പ്രീമിയം ഡീലർഷിപ്പ് വഴി ഇപ്പോള്‍ ഇതാ കൂടുതൽ വാഹനങ്ങളുമായി മാരുതി വിപണിയിലേക്കെത്തുന്നു.
കിസാഷിക്കും പുതിയ വിറ്റാര ബ്രെസയും പകരമുള്ള കാറായിരിക്കും മാരുതി നെക്സയിലൂടെ ഉടൻ വിൽപ്പനയ്ക്കെത്തിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നെക്സ വഴി വിൽപ്പനയ്ക്കെത്തിച്ച എല്ലാ വാഹനങ്ങൾക്കും ലഭിക്കുന്ന മികച്ച പ്രതികരണമാണ് പുതിയ പ്രീമിയം കാറുകളെ പുറത്തിറക്കാൻ മാരുതിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാൽ ഇക്കാര്യങ്ങള്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ടൊയോട്ട ഫോർച്യൂണർ, ഫോര്‍ഡ് എൻഡവർ എന്നിങ്ങനെയുള്ള പ്രീമിയം എസ്‌യുവി സെഗ്മെന്റിലേക്കായിരിക്കും സുസുക്കി വിറ്റാരയുടെ പുതിയ പതിപ്പ് എത്തുക. ഹ്യുണ്ടേയ് വെർണ, സ്കോഡ ഓക്ടാവിയ
തുടങ്ങിയ വാഹനങ്ങളുള്ള ഡി സെഗ്മെന്റിലേക്കായിരിക്കും കിസാഷിയുടെ പുതിയ രൂപം വന്നെത്തുക. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനായിരിക്കും ഇരുവാഹനങ്ങൾക്കും കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. 15 ലക്ഷം രൂപ മുതലായിരിക്കും ഈ വാഹനങ്ങളുടെ വില ആരംഭിക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.