ലോകത്ത് അമ്മമാര്‍ക്ക് കൂടുതല്‍ സുരക്ഷ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നൂറ്റിനാല്‍പ്പത്തിരണ്ടാം സ്ഥാനത്ത്. പാകിസ്ഥാനും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. അമ്മമാര്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന രാജ്യം ഫിന്‍ലാന്‍ഡ് ആണ്. അന്താരാഷ്ട്ര എന്‍ജിഒ ആയ ‘സേവ് ദി ചില്‍ഡ്രന്‍’ ലോക മാതൃദിനത്തിനോടനുബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്.
176 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. സ്വീഡന്, നോര്‍വെ, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളും പട്ടികളില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തി. കോംഗോ ആണ് അമ്മമാര്‍ക്ക് ഒട്ടും സുരക്ഷയില്ലാത്ത രാജ്യം. 30 ഗര്‍ഭിണികളില്‍ ഒരാള്‍ ഇവിടെ മരിക്കുന്നു.
ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പക്ഷേ അമ്മമാരുടെ സുരക്ഷയുടെ കാര്യത്തില്‍ വളരെ പിന്നിലായി. ആരോഗ്യം, ശിശുമരണ നിരക്ക്, വിദ്യാഭ്യാസം, തൊഴില്‍, സമൂഹിക നിലവാരം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പഠനം.