ഇന്തോ-യുഎസ് സ്പേസ് സഹകരണത്തിന്

വാഷിംഗ്ടന്‍| WEBDUNIA|
ഇന്ത്യയും അമേരിക്കയും തമ്മില്‍ ബഹിരാകാശ ഗവേഷണ,വാണിജ്യ രംഗത്ത് സഹകരിക്കുന്നതിനുള്ള കരാര്‍ നടപ്പിലായേക്കും. ഇന്ത്യയും അമേരിക്കയും ബഹിരാകാശ രംഗത്ത് സഹകരിക്കേണ്ടത് ആവശ്യമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ പറഞ്ഞു. ‘ആഗോള ബഹിരാകാശ അജണ്ട‘യെന്ന വിഷയത്തില്‍ അമേരിക്കയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഷ്‌ട്രീയ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ട്. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് 2005ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയുമായി ബഹിരാകാശ സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ കരാര്‍ നടപ്പിലാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശം ഉപയോഗിക്കുന്നതിനാണ് ഐ.എസ്.ആര്‍.ഒ ആഗ്രഹിക്കുന്നത്.

ബഹിരാകാശത്ത് ആയുധങ്ങള്‍ സ്ഥാപിക്കുന്നതിനോട് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രതിരോധപരമായ ആവശ്യങ്ങള്‍ക്കുള്ള ഗവേഷണങ്ങള്‍ നടത്തുന്നത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ് ഓര്‍ഗനൈസേഷനാണ്. ഇവരുമായി ഐ.എസ്.ആര്‍.ഒക്ക് യാതൊരു ബന്ധവുമില്ല. ചൈനയുമായി ബഹിരാകാശ പരിപാടിയില്‍ ഇന്ത്യ ഒരു വിധത്തിലും സഹകരിക്കുന്നില്ല‘- മാധവന്‍ നായര്‍ പറഞ്ഞു.

ഇന്തോ-യു.എസ് ബഹിരാകാശ സഹകരണ കരാറിന്‍റെ പുരോഗതി ല‌ക്‍ഷ്യമാക്കിക്കൊണ്ടുള്ള ചര്‍ച്ചകള്‍ മാധവന്‍ നായര്‍ അമേരിക്കയുമായി നടത്തുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :