ഇനി വിഐപികള്‍ക്ക് തിരുപ്പതിയില്‍ പ്രത്യേക ദര്‍ശനമില്ല
തിരുമല|
WEBDUNIA|
PRO
PRO
ഇനി തിരുപ്പതി ഭഗവാനെ കാണാന്‍ പ്രത്യേകം പ്രത്യേകം ടിക്കറ്റുകളില്ല. വി ഐ പികള്‍ക്കും സാധാരണക്കാര്‍ക്കും ഇനി തുല്യ പരിഗണന ലഭിക്കും. വ്യാപകമായ എതിര്‍പ്പുകളെ തുടര്‍ന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് വിഐപി ദര്ശന് ടിക്കറ്റുകള്‍ ഒഴിവാക്കി.
ഉന്നത തലത്തിലുള്ളവ, മുന്‍ഗണനയില്‍ വരുന്നത്, സാധാരണ എന്നിങ്ങനെ മൂന്ന് തരത്തില്‍ വിഐപി ദര്ശന് ടിക്കറ്റുകള്‍ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
അണ്ണാമയ്യാ ഭവനില്‍ ചെയര്മാന് കനിമുറി ബാപ്പിരാജുവിന്റെയും എക്സിക്യുട്ടീവ് ഓഫീസര്‍ സുബ്രമണ്യന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.