ഇനി രാംലീലയിലെ ഡിബേറ്റ് മത്സരത്തിന് കാണാമെന്ന് ഷീലാ ദീക്ഷിതിനോട് കേജ്‌രിവാള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ 'വാദപ്രതിവാദ'ത്തിന്‌ ആം ആദ്മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാള്‍ വെല്ലുവിളിച്ചു. രാംലീലാ മൈതാനത്തുവച്ച്‌ ഡിബേറ്റ്‌ നടത്താം. തീയതിയും സമയവും മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം നിശ്ചയിക്കാം. എന്നാല്‍ തന്റെ ഈ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കില്ലെന്ന്‌ വ്യക്തമായി അറിയാമെന്നും ഷീലാ ദീക്ഷിതിന്‌ അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു

വാട്ടര്‍ ബില്‍, വനിതാ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഡിബേറ്റിന്‌ തയാറാകണമെന്നാണ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്ന ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡല്‍ഹി രാഷ്ട്രീയത്തെ കലുഷിതമാക്കുന്നതും നിര്‍ത്തണമെന്നും ആവശ്യപ്പെട്ട്‌ ഷീലാ ദീക്ഷിതിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പവന്‍ ഖേര നല്‍കിയ കത്തിനോടു പ്രതികരിക്കുകയായിരുന്നു കേജ്‌രിവാള്‍.

തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക്‌ ടിക്കറ്റ്‌ നിഷേധിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ എന്നും അദ്ദേഹം കത്തില്‍ ചോദിക്കുന്നു. നിലവില്‍ ഡല്‍ഹി നിയമസഭയിലുള്ള കോണ്‍ഗ്രസ്‌ അംഗങ്ങളില്‍ 16 പേര്‍ ഗുരുതരമായ ക്രമിനില്‍ കേസുകളില്‍ പ്രതികളാണെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :