ആഷിന് ആണോ പെണ്ണോ? ബെറ്റ് 100 കോടി കവിയും!

മുംബൈ| WEBDUNIA|
IFM
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന്റെ അത്ര വരില്ല എങ്കിലും ‘ബേബി ബച്ചന്‍’ വാതുവയ്പ്പുകാരുടെ ഇഷ്ട വിഷയമായി മാറിയിരിക്കുന്നു. ആഷ് - അഭി ദമ്പതിമാര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന വാതുവയ്പില്‍ 100 കോടി രൂപയില്‍ കൂടുതല്‍ പണം മറിയുമെന്നാണ് കരുതുന്നത്.

രാജ്യത്തെ എല്ലാ നഗരങ്ങളിലും ദുബായ് പോലെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ വാതുവയ്പ് സംഘങ്ങള്‍ ആഷ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഉത്സാഹത്തോടെയാണ് സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാല് മാസം ആവുമ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുമെങ്കിലും അത് വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ നിയമം അനുസരിച്ച് കുറ്റകരമാണ്. എങ്കിലും, കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാന്‍ ചിലര്‍ ആഷിന്റെ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഷിന് ഇരട്ടക്കുട്ടികളാണെന്ന് ആദ്യം ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ അതിന് വേണ്ട പ്രചാരം പോര. ആഷിന്റെ കുഞ്ഞിനെ കുറിച്ചുള്ള വാതുവയ്പില്‍ ജയിക്കണമെങ്കില്‍ പെണ്‍കുട്ടിയാണെന്ന് കണ്ണുമടച്ച് പറഞ്ഞുകൊള്ളാനാണ് ഒരു മുംബൈ വാതുവയ്പുകാരന്‍ പറയുന്നത്. മിക്കവരും ആണ്‍കുട്ടിക്കായി കൂടുതല്‍ ആഗ്രഹിക്കും, അതിനാല്‍ പെണ്‍കുട്ടി തന്നെയാവും ജനിക്കുക, ഇങ്ങനെയാണ് ഇയാള്‍ തന്റെ അഭിപ്രായത്തെ ന്യായീകരിക്കുന്നത്.

അതേസമയം‍, ആഷും അഭിയും പെണ്‍കുട്ടിക്ക് വേണ്ടിയാണ് ആഗ്രഹിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ വാതുവയ്പുകാരന്റെ വാക്ക് വിശ്വസിച്ച് പോകുന്നവര്‍ക്ക് പണം പോയതു തന്നെ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :