ആറക്കോണത്ത് ട്രെയിന്‍ പാളം തെറ്റി 2 മരണം

ചെന്നൈ| WEBDUNIA|
PRO
FILE
തമിഴ്നാട്ടിലെ ആറകോണത്ത് ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

രാവിലെ അഞ്ചു മണിയോടെയാണ് അപകടം. യശ്വന്തപൂര്‍ - മുസഫര്‍പൂര്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. ട്രെയിനിന്റെ പതിനൊന്ന് ബോഗികളാണ് പാളം തെറ്റിയത്. അഞ്ച് എസി കോച്ചുകളും ആറ് നോണ്‍ എസി കോച്ചുകളുമാണ് പാളം‌തെറ്റിയത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകട കാരണം എന്ന് നിഗമനം.

ബര്‍ത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റിയതിനെത്തുടര്‍ന്ന് ബര്‍ത്തില്‍ ഉണ്ടായിരുന്നവര്‍ നിലത്തേക്ക് വീഴുകയായിരുന്നു. അതികം പേര്‍ക്കും തലയ്ക്കാണ് പരുക്കേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :