ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 26 ഏപ്രില്‍ 2014 (10:53 IST)
കടല്‍ക്കൊല കേസിന്റെ വിചാരണ കേരളത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡ്ഡിയാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കൊച്ചിയിലെ
സിബിഐ കോടതിയില്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
കേസിലെ സാക്ഷികളെല്ലാം കേരളത്തിലാണെന്നും പ്രതികളെ സഹായിക്കാനാണ് കേസ് ഡല്‍ഹിയില്‍ നടത്തുന്നതെന്നും അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.