ആരുഷി- ഹേംരാജ് വധം; ശിക്ഷ ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസില്‍ തല്‍വാര്‍ദമ്പതിമാര്‍ക്കെതിരെ ഗാസിയാബാദിലെ സിബിഐ പ്രത്യേകകോടതി കുറ്റം ചുമത്തിയതിനെത്തുടര്‍ന്നുള്ള ഇന്ന് പ്രഖ്യാപിക്കും.

കോളിളക്കമുണ്ടാക്കിയ ഇരട്ടക്കൊലക്കേസിലാണ് ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറും (49) നൂപുര്‍ തല്‍വാറും (48) കുറ്റക്കാരാണെന്ന് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും മാസങ്ങള്‍ നീണ്ട വിചാരണക്കും ശേഷം കണ്ടെത്തിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്ന ഇരുവരെയും വിധിയെത്തുടര്‍ന്ന് ഗാസിയാബാദിലെ ദസ്‌ന ജയിലിലടച്ചു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഞ്ചരവര്‍ഷംമുമ്പ് ഡല്‍ഹിക്കടുത്ത് നോയ്ഡയിലെ വീട്ടിലാണ് ആരുഷി തല്‍വാറും (14), ഹേംരാജും (45) കൊല്ലപ്പെട്ടത്.

തല്‍വാര്‍ ദമ്പതിമാര്‍ കൊലപാതകത്തിനുപുറമെ തെളിവു നശിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ശിക്ഷസംബന്ധിച്ച വാദം ചൊവ്വാഴ്ച നടക്കും. തുടര്‍ന്ന് കോടതി ശിക്ഷവിധിക്കും. വിചാരണക്കോടതിവിധിക്കെതിരെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് തല്‍വാറിന്റെ സഹോദരന്‍ ദിനേശ് തല്‍വാര്‍ അറിയിച്ചു.
.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :