"ആയുധങ്ങള്‍ വഹിച്ചുള്ള കപ്പല്‍ ഇന്ത്യന്‍ തീരത്തെത്താന്‍ കാരണം ഫൈലീന്‍"

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആയുധങ്ങള്‍ വഹിച്ചുള്ള അമേരിക്കന്‍ കപ്പല്‍ തമിഴ്‌നാട് തൂത്തുക്കുടിയില്‍ എത്താന്‍ കാരണം ഫൈലീന്‍ ചുഴലികൊടുങ്കാറ്റെന്ന് കപ്പല്‍ കമ്പനി. കപ്പല്‍ കമ്പനിയായ അഡ്‌വാന്‍ ഫോര്‍ട്ടിന്റേതാണ് വിശദീകരണം. ചുഴലിക്കാറ്റും ഡീസല്‍ തീര്‍ന്നതും കപ്പല്‍ ഇന്ത്യന്‍ തീരത്തെത്താന്‍ ഇടയാക്കി. കപ്പലില്‍ ഉണ്ടായ ആയുധങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ട്. കപ്പല്‍ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കപ്പല്‍ കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആയുധങ്ങളടങ്ങിയ എംപി സിമാന്‍ ഗാര്‍ഡ് എന്ന അമേരിക്കന്‍ കപ്പല്‍ ദുരൂഹസാഹചര്യത്തില്‍ തുത്തുകുടിയില്‍ കണ്ടെത്തിയത്. തീരദേശ സേനയുടെ ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ കപ്പലിലുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കപ്പലില്‍ പരിശോധന നടത്തിയ സേന ഉദ്യോഗസ്ഥര്‍ മതിയായ രേഖകള്‍ ഇല്ലാതെ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ കണ്ടെത്തി.

സെമി ഓട്ടോമാറ്റിക്ക് വിഭാഗത്തിലുളള ആയുധങ്ങളാണ് ഇവയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ തീരത്ത് ആയുധവുമായെത്തിയതിനും ഇന്ത്യയില്‍ നിന്നും അനുമതിയില്ലാതെ ഡീസല്‍ വാങ്ങിയതിനും കപ്പലിനെതിരേ കേസ് എടുക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :