ആന്ധ്രാപ്രദേശില്‍ പൊലീസും കൊലക്കേസ് പ്രതികളും തമ്മില്‍ വെടിവെപ്പ്; ഒരു മരണം

ഹൈദരാബാദ്| WEBDUNIA|
PRO
തമിഴ്നാട് ബിജെപി നേതാവ് രമേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ അക്രമികളുടെ വെടിയേറ്റ് ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ കൊലക്കേസ് പ്രതിയെ തേടിയെത്തിയ പൊലീസിനു നേരെ അക്രമികള്‍ വെടിവച്ചത്. ഈ വര്‍ഷം ജൂലായില്‍ തമിഴ് നാട്ടില്‍ സേലത്തുള്ള ബിജെപി നേതാവ് രമേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാണ് തമിഴനാട് പൊലീസും ആന്ധ്രാ പൊലീസും സംയുക്തമായി നീക്കം നടത്തിയത്.

ചിറ്റൂരിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് ഓപ്പറേഷന്‍.
2011ല്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി നടത്തിയ രഥയാത്രയ്ക്കിടെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച കേസിലും ഈ പ്രതികളെ പൊലീസ് സംശയിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :