ആന്ധ്ര ഉപതെരഞ്ഞെടുപ്പ്: വൈഎസ്ആര്‍ കോണ്‍ഗ്രസിന് മികച്ച ലീഡ്

ഹൈദരാബാദ്| WEBDUNIA|
PRO
PRO
ആന്ധ്രാ പ്രദേശില്‍ നടക്കുന്ന നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന പോളിംഗിന്റെ വോട്ടെണ്ണല്‍ ആണ് പുരോഗമിക്കുന്നത്.

18 നിയമസഭാ മണ്ഡലങ്ങളില്‍ 14 എണ്ണത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ട് സീറ്റിലും ടി ആര്‍ എസ് ഒരു സീറ്റിലും മുന്നിലാണ്. തെരഞ്ഞെടുപ്പ് നടന്ന 18 മണ്ഡലങ്ങളില്‍ 16 എണ്ണവും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഢിയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്നറിയാനാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. സി ബി ഐ അറസ്റ്റ് ചെയ്ത ജഗന്‍ ഇപ്പോള്‍ ജയിലില്‍ ആണ്.

വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത 16 കോണ്‍ഗ്രസ് എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. നെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ എം പിയും ജഗനൊപ്പം ചേര്‍ന്നിരുന്നു. ഈ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നടന്‍ ചിരഞ്ജീവി രാജ്യസഭയിലേക്ക് പോയപ്പോള്‍ ഒഴിവുവന്ന സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :