ആദര്‍ശ് അഴിമതി: ഷിന്‍ഡെയെ കുറ്റവിമുക്തനാക്കി സിബിഐ റിപ്പോര്‍ട്ട്

മുംബൈ| WEBDUNIA|
PTI
ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതിയില്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കുറ്റവിമുക്തനാക്കി സത്യവാങ്മൂലം നല്‍കിയതായി റിപ്പോര്‍ട്ട്.

ആദര്‍ശ് ഇടപാട് സമയത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡെ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് സിബിഐ ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

പ്രവീണ്‍ വതെഗനോക്കര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായാണ് സിബിഐയുടെ സത്യവാങ്മൂലം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും അന്തരിച്ച സൈനികരുടെ ഭാര്യമാര്‍ക്കുമായി മുംബൈയില്‍ പണിത ഫ്ലാറ്റുകളാണ് ആദര്‍ശ് ഹൌസിങില്‍പ്പെടുന്നത്.

മുന്‍ സൈനിക ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, ഐഎഎസ്. ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മറിച്ചു നല്‍കിയ സംഭവമാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതി. ഇതുമായി ബന്ധപ്പെട്ട് ഷിന്‍ഡയെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :