റിക്ജാവിക്|
JOYS JOY|
Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (09:28 IST)
കള്ളപ്പണനിക്ഷേപം വ്യക്തമാക്കുന്ന
പാനമ രേഖകള്‍ പുറത്തു വന്നതോടെ ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്‌മണ്ടര്‍ ഡേവിയോ ഗണ്‍ലോങ്‌സണ്‍ രാജിവെച്ചു. പാനമ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു. പാനമരേഖകള്‍ പുറത്തായതിനു ശേഷമുള്ള ആദ്യത്തെ രാഷ്‌ട്രീയമാറ്റമാണ് ഇത്.
പ്രധാനമന്ത്രി രാജിവെച്ചതായി കൃഷിമന്ത്രി സിഗുറോർ ഇൻഗി ജൊഹാൻസനാണ് ദേശീയ ചാനലിലൂടെ അറിയിച്ചത്. ജൊഹാൻസൻ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നാണ് അറിയുന്നത്. മൊസാക് ഫൊൺസെക എന്ന നിയമസഹായ സ്ഥാപനത്തിൽ നിന്ന് ചോർത്തിയ രേഖയിൽ വിൻട്രിസ് എന്ന വ്യാജ കമ്പനിയുടെ സഹഉടമയാണ് ഗൺലോങ്സൺ. രേഖകൾ പ്രകാരം ഇദ്ദേഹത്തിന്റെ ഭാര്യയും കമ്പനിയുടെ ഉടമയാണ്.
ദശലക്ഷക്കണക്കിന് ഡോളർ വിലയുള്ള കുടുംബസ്വത്ത് നികുതി വെട്ടിച്ച് സൂക്ഷിച്ചു എന്നാണ് ഗൺലോങ്സനെതിരായ ആരോപണം. പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധമാണ് ഐസ് ലൻഡിൽ നടക്കുന്നത്.