മംഗലാപുരം|
rahul balan|
Last Modified വെള്ളി, 11 മാര്‍ച്ച് 2016 (06:08 IST)
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പോണ്‍ വീഡിയോ ഉപയോഗവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കര്‍ണ്ണാടകയില്‍ ബിരുദതലത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ 66 ശതമാനം ആണ്‍കുട്ടികള്‍ പോണ്‍ വീഡിയോ കാണുവാന്‍ ആഴ്ച്ചയില്‍ മാറ്റിവയ്ക്കുന്നത് ഏഴ് മണിക്കൂര്‍.
30 ശതമാനത്തിലധികം വരുന്ന പെണ്‍കുട്ടികളും ഏകദേശം അഞ്ച് മണിക്കൂര്‍ സമയം ഒരാഴ്ച്ചയില്‍ ഇതിനു വേണ്ടി വിനിയോഗിക്കുണ്ട്. 16 മുതല്‍ 21 വയസ്സ് പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലണ്ടനിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് എത്തിക്‌സ് അധ്യാപകനും ക്ലിഫോര്‍ഡ് എന്ന എന്‍ ജി ഒ പ്രവര്‍ത്തകനുമായ അഭിഷേക് നടത്തിയ സര്‍വ്വേ പ്രകാരമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
മംഗലാപുരത്തെ 183 കോളേജുകളില്‍ നിന്നുള്ള 3500 വിദ്യാര്‍ത്ഥികളിലാണ് സര്‍വ്വെ നടത്തിയത്. പോണ്‍ വീഡിയോകള്‍ കാണുന്നതിലൂടെ ലൈംഗിക പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതായി 83 ശതമാനം വിദ്യാര്‍ത്ഥികളും പറയുന്നു.
പല ആണ്‍കുട്ടികളും ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ പോണ്‍ വീഡിയോകള്‍ കണ്ടു തുടങ്ങുന്നു.
ബിഡാര്‍, ഗഡാഗ്, മൈസൂര്‍, ചമരാജനഗര്‍, മാണ്ഡ്യ, ധര്‍വാഡ്, ബെലഗാവി, ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ സര്‍വ്വെ പൂര്‍ത്തിയായി കഴിഞ്ഞു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 30 ശതമാനം വരുന്ന ആണ്‍കുട്ടികളും ബലാത്സംഗ വീഡിയോകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നവരാണ്.
വിദ്യാര്‍ത്ഥികളിലെ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ അധ്യാപകരും മാതാപിതാക്കളും ഒരുപോലെ പരിശ്രമം നടത്തണമെന്ന് അഭിഷേക് പറയുന്നു.