ആകാശവാണിയില്‍ ലൈംഗിക അതിക്രമമെന്ന പരാതിയില്‍ അന്വേഷണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹി ആകാശവാണി നിലയത്തില്‍ ലൈംഗിക അതിക്രമം നടക്കുന്നതായുള്ള വനിതാ വാര്‍ത്താ അവതാരകരുടെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് അന്വേഷണത്തിനായി സമിതി രൂപീകരിച്ചത്. മൂന്ന് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ റേഡിയോ പ്രൊഫഷണല്‍ അസോസിയേഷനാണ് പരാതിയുമായി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചത്. സ്ത്രീകള്‍ക്ക് ഇവിടെ സുരക്ഷിതരായി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

അന്വേഷണത്തിനുള്ള മൂന്നംഗ സമിതിയില്‍ രണ്ടുപേര്‍ വനിതകളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :