ആകാശവാണി വാര്‍ത്തകള്‍ ഇനി എസ്‌എം‌എസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആകാശവാണി വാര്‍ത്തകള്‍ മൊബൈല്‍ എസ്എംഎസ് വഴി ഇനി ലഭ്യമാക്കും. ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പ്രധാന വാര്‍ത്തകള്‍ സന്ദേശങ്ങളായി നല്‍കുന്ന സേവനമാണ് ആകാശവാണി ആരംഭിക്കുന്നത്. രാജ്യമെങ്ങും സേവനം ലഭ്യമാകും.

പ്രതിദിനം മൂന്ന് തവണയാണ് ആവശ്യക്കാര്‍ക്ക് സന്ദേശമായി വാര്‍ത്തകള്‍ ലഭിക്കുക. ഓരോ സന്ദേശത്തിലും മൂന്നോ നാലോ വാര്‍ത്തകളാണ് ഉണ്ടാകുക. പരസ്യം അടക്കമായിരിക്കും വാര്‍ത്തകള്‍ ലഭിക്കുക. ആകാശവാണിയുടെ പ്രചാരവും വരുമാനവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

വാര്‍ത്തകള്‍ ഏകദേശം 100 അക്ഷരങ്ങളും പരസ്യങ്ങള്‍ പരമാവധി 60 അക്ഷരങ്ങളും അടങ്ങിയതായിരിക്കും. ഇതിന് ആവശ്യമായ അനുമതി ആകാശവാണി ട്രായില്‍ നിന്നും നേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :