ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 11 ജനുവരി 2016 (15:37 IST)
പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിനെ പാഠം പഠിപ്പിക്കാന്‍
ഇന്ത്യ ഒരുങ്ങുന്നു. ഈ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ജെയ്ഷെ മുഹമ്മദിന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
നമ്മുടെ രാജ്യം ആര് ആക്രമിച്ചോ അവരെ തിരിച്ച് ആക്രമിക്കണമെന്നും നമ്മള്‍ അനുഭവിച്ച വേദന അതേ തോതില്‍ അവരും അനുഭവിക്കണമെന്നും ഇന്ത്യയുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സൈന്യം സംഘടിപ്പിച്ച സെമിനാറില്‍ പറഞ്ഞു.
രാജ്യത്തെ വേദനിപ്പിക്കുന്നവര്‍ അതിന് കനത്ത വില നല്‍കേണ്ടിവരും. രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ക്ക് തിരിച്ചടി നല്‍കണം. നമ്മുടെ സൈനികര്‍ മരിക്കുന്നത് എന്നെയും വേദനിപ്പിക്കുന്നു - മനോഹര്‍ പരീക്കര്‍ പറഞ്ഞു.
ജെയ്ഷെ മുഹമ്മദ് നേതാവ് കഴിഞ്ഞ ദിവസം ഇന്ത്യയെ പരിഹസിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു. തങ്ങളുടെ ദൌത്യം വിജയകരമായിരുന്നു എന്നു എത്ര ഭീകരര്‍ ആക്രമണത്തിനെത്തിയെന്ന് കണ്ടെത്താന്‍ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നും ജെയ്ഷെ മുഹമ്മദ് പരിഹസിച്ചിരുന്നു.