ചാക്കോച്ചനും പൊലീസ്, ഇമേജ് തകര്‍ക്കാന്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ !

Kunchacko Boban, Ithu Thanda Police, Sugeeth, Modi, Pathankot, കുഞ്ചാക്കോ ബോബന്‍, ഇതുതാന്‍‌ടാ പോലീസ്, സുഗീത്, മോഡി, പത്താന്‍‌കോട്ട്
Last Modified ശനി, 9 ജനുവരി 2016 (15:53 IST)
കുഞ്ചാക്കോ ബോബന്‍ പൊലീസാകുന്നു. രണ്ടുപതിറ്റാണ്ടായി മലയാളത്തിലെ മുന്‍‌നിര നായകനായി തുടര്‍ന്നിട്ടും ഇതുവരെ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചാക്കോച്ചന് കഴിഞ്ഞിരുന്നില്ല. കരിയറിലെ ആദ്യ പൊലീസ് വേഷം ചാക്കോച്ചന് നല്‍കുന്നത് സംവിധായകന്‍ സുഗീത് ആണ്.

‘ഇതുതാന്‍‌ടാ പോലീസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ചാക്കോ ബോബന്‍റെ ഇമേജ് ബ്രേക്ക് ചെയ്യുന്ന രീതിയിലുള്ള ഒരു ഇടിയന്‍ പൊലീസ് കഥാപാത്രത്തെയാണ് സുഗീത് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

സിനിമയുടെ പ്രാരംഭജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രീകരണം എന്ന് തുടങ്ങും എന്നത് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഓര്‍ഡിനറി, ത്രീ ഡോട്സ്, മധുരനാരങ്ങ എന്നീ സുഗീത് ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :