അഴഗിരിയും സ്റ്റാലിനും വീണ്ടും ഏറ്റുമുട്ടുന്നു; ഡിഎംകെ മധുര ഘടകം പിരിച്ചുവിട്ടു

മധുര| WEBDUNIA|
PTI
PTI
കരുണാനിധിയുടെ പിന്‍‌ഗാമി ആരെന്നതിനെച്ചൊല്ലി ഡിഎംകെയില്‍ വീണ്ടും തര്‍ക്കം മുറുകി. കരുണാനിധിയുടെ മൂത്തമകന്‍ എം കെ അഴഗിരിയുടെ തട്ടകമായ മധുരയില്‍ പാര്‍ട്ടി ഘടകം പിരിച്ചുവിട്ടു. മധുര ഘടകത്തിന്റെ താല്ക്കാലിക ചുമതല എം കെ സ്റ്റാലിന്‍ പക്ഷത്തിനാണ് നല്‍കിയിരിക്കുന്നത്.

അഴഗിരിയെ പിന്തുണച്ച് മധുരയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് നടപടിയിലേക്ക് നയിച്ചത്. പാര്‍ട്ടിയുടെ അനുമതിയോടെയല്ല ഇത് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ നടപടി ഉണ്ടായിരിക്കുന്നത്.

പിന്‍‌ഗാമി ആരെന്നതിനെ ചൊല്ലി അഴഗിരിയുടെയും സ്റ്റാലിന്റെയും അനുയായികള്‍ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :