2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് ബിജെപി. തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായി എല്‍ ഗണേഷിന്‍റേതാണ് പ്രതികരണം.
തമിഴ്‌നാട്ടില്‍ ഡിഎംകെ-ബിജെപി സഖ്യത്തിനുള്ള സാധ്യതയില്ല. എഐഎഡിഎംകെ, ഡിഎംകെ എന്നീ പാര്‍ട്ടികളെ ഒഴിവാക്കി പുതിയ സഖ്യത്തിനാണ് ബിജെപിയുടെ ശ്രമം. സഖ്യ ശ്രമത്തിനായി ഡിഎംകെയുമായി ബിജെപി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഗണേഷന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
ഇതേസമയം കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന ഡിഎംകെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്യുകയാണെന്ന് ഗണേഷന്‍ പറഞ്ഞു. ഡിഎംകെ പിന്തുണയില്ലാത്ത സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.