അരുണ്‍ ജെയ്റ്റ്‌ലിയുടെ പത്രസമ്മേളനത്തിനിടെ ഖലിസ്താന്‍ മുദ്രാവാക്യവുമായി പൊലീസുകാരന്‍

അമൃത്‌സര്‍‍| WEBDUNIA|
PTI
ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പത്രസമ്മേളനത്തിനിടെ ഖലിസ്താന്‍ അനുകൂല മുദ്രാവാക്യവും മുഴക്കി പൊലീസുകാരന്‍ രംഗത്തെത്തി. ഖലിസ്താന്‍ അനുകൂല മുദ്രാവാക്യവും മുഴക്കിയെത്തിയ ജസ്വന്ത് സിങ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനം തടസ്സപ്പെടുത്തിയത്.

താന്‍ ഖലിസ്താന്‍വാദിയാണെന്നും എന്നാല്‍, ഭീകരതയ്ക്ക് എതിരാണെന്നും വ്യക്തമാക്കിയാണ് ജസ്വന്ത് സിങ് വേദിയിലെത്തിയത്. ഇക്കാര്യത്തില്‍ ജെയ്റ്റ്‌ലിയുടെ നിലപാടെന്തെന്ന് അദ്ദേഹം ചോദിച്ചു. തങ്ങള്‍ ഭീകരതയ്‌ക്കെതിരാണെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി.

ഖലിസ്താന്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ജഗജിത് സിങ്ങിനെ നിയമസഭയില്‍ ആദരിച്ച പ്രകാശ്‌സിങ് ബാദലിന്റെ ശിരോമണി അകാലിദളിനെ പിന്നെന്തിന് പിന്തുണയ്ക്കുന്നുവെന്നായി അടുത്ത ചോദ്യം.

എന്നാല്‍, അങ്ങനെ ചെയ്തിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ ജെയ്റ്റ്‌ലി തയ്യാറായില്ല. തന്നെ പഞ്ചാബ് പൊലീസില്‍ തിരിച്ചെടുക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നായി അടുത്ത ആവശ്യം. ഖലിസ്താന്‍ സ്ഥാപകനെ ആദരിച്ച നടപടിയെ ചോദ്യം ചെയ്തതിനാണ് 2007-ല്‍ പഞ്ചാബ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :