അരവിന്ദ് കെജ്‌രിവാളിന് മാവോയിസ്റ്റുകളുടെ ശരീരഭാഷയാണുള്ളത്; ബിജെപി

ന്യൂഡല്‍ഹി| WEBDUNIA|
PTI
മാവോയിസ്റ്റുകളുടെ ശരീരഭാഷയാണ്‌ അരവിന്ദ്‌ കേജ്‌രിവാളിനെന്ന് ബിജെപി ആരൊപ്പിച്ചു. അദ്ദേഹത്തിന് ഭരണം നടത്തുന്നതിനെക്കുറിച്ചും വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനെ കുറിച്ചും എത്തുംപിടിയുമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.

ദേശീയ തലസ്ഥാനത്ത്‌ അരാജകവാദം സൃഷ്ടിക്കുന്നതില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഉത്തരവാദികളാണെന്നും ബിജെപി വക്‌താവ്‌ പ്രകാശ്‌ ജാവദേക്കര്‍ ആരോപിച്ചു. ഇങ്ങനെ അരാജകത്വം സൃഷ്ടിക്കുന്നതില്‍ ഇരു പാര്‍ട്ടികള്‍ക്കും ഒരുപോലെ പങ്കുണ്ടെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഷീല ദീക്ഷിത്‌ മന്ത്രിസഭയിലെ അഴിമതി നടത്തിയ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച്‌ മിണ്ടാട്ടമില്ല. അധികാരത്തില്‍ നിന്നു പുറത്തു പോകാന്‍ എഎപി നടത്തുന്ന നാടകമാണിതെന്നും ബിജെപി പറഞ്ഞു‌.

റിപ്പബ്ലിക്‌ ദിന പരേഡ്‌ ഫ്‌ളോട്ടുകളുടെ വെറുമൊരു പ്രദര്‍ശനമാണെന്ന്‌ കേജ്‌രിവാള്‍ ഇന്നു വ്യക്‌തമാക്കിയിരുന്നു. ഇത്‌ രാജ്യത്തെയും ജനങ്ങളെയും പ്രതിരോധ സേനകളെയും അപമാനിക്കുന്നതിനു തുല്യമാണ്‌.

രാജ്യത്ത്‌ ഭരണഘടന നിലവില്‍ വന്നത്‌ ഈ ദിവസമാണ്‌. ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഭാഷയാണ്‌ കേജ്‌രിവാള്‍ പ്രയോഗിക്കുന്നതെന്നും ജാവദേക്കര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :