ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കുടിവെള്ള മാഫിയയുടെ വധഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രിയുടെ ജനദര്‍ബാര്‍ നടക്കുമ്പോള്‍ ആക്രമണം ഉണ്ടായേക്കാം. ഇതിനായി കുടിവെള്ള മാഫിയകള്‍ വാടകക്കൊലയാളികളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇന്റലിജന്‍സ് ബ്യൂറോ മുഖ്യമന്ത്രിക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും റിപ്പോര്‍ട്ട് അയച്ചു കൊടുത്തിട്ടുണ്ട്.
അതേ സമയം കെജ്‌രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ഇസഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊപ്പം മുപ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറുമുണ്ടാകും.